68-ാമത് കത്തീഡ്രൽ പെരുന്നാളും വാർഷിക കൺവൻഷനും

മനാമ : ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 68-ാമത് പെരുന്നാളും വാർഷിക കൺവെൻഷനും 2026 ഒക്ടോബർ 2 മുതൽ 9 വരെ വിവിധ ആത്മീയ പരിപാടികളോടെ നടത്തപ്പെടുന്നു.
കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതൊലിക്കാ ബാവാ ഈ കൊല്ലത്തെ പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നതാണ്. വാർഷിക കൺവെൻഷനിൽ ഫാ. ഡോ. തോംസൺ റോബി ഒക്ടോബർ 4,5,6 തീയതികളിൽ മുഖ്യ പ്രഭാഷണം നടത്തും.ഒക്ടോബർ 8 നു സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ, ധ്യാനപ്രസംഗം, മധ്യസ്ഥ പ്രാർത്ഥന, പ്രദക്ഷിണം എന്നിവയും, ഒക്ടോബർ 9 വെള്ളിയാഴ്ച വിശുദ്ധ കുർബാന, ആശീർവാദം, നേർച്ചയോടു കൂടി പെരുന്നാൾ സമാപിക്കുന്നതാണ്. പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകളിൽ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് ഇടവക വികാരി ഫാ. തോമസ്കുട്ടി പി. ൻ, സഹവികാരി ഫാ. റിജോ ചാക്കോ, ട്രസ്റ്റീ ശ്രീ. ജോൺ കെ. പി, സെക്രട്ടറി ശ്രീ. എബി കുരുവിള എന്നിവർ അറിയിച്ചു.