ഗാന്ധി ജയന്തി: പ്രവാസി മിത്ര ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

മനാമ: ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി മിത്ര ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതത്തെയും സന്ദേശങ്ങളെയും ആസ്പദമാക്കിയാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.2026 ഒക്ടോബർ 1 വ്യാഴാഴ്ച വൈകുന്നേരം 7:00 മണിക്ക് മത്സരം ആരംഭിക്കും. പങ്കെടുക്കാനുള്ള ലിങ്ക് കൃത്യം 7:00 മണിക്ക് തന്നെ പങ്കുവെക്കുന്നതായിരിക്കും. ഏറ്റവും വേഗത്തിൽ ശരിയുത്തരങ്ങൾ സമർപ്പിക്കുന്ന ആദ്യ രണ്ട് പേരെ വിജയികളായി തിരഞ്ഞെടുക്കും. വിജയികൾക്കുള്ള സമ്മാനങ്ങൾ ഒക്ടോബർ 2-ന് നടക്കുന്ന പ്രവാസി വെൽഫെയർ പ്രവാസോണാഘോഷ ചടങ്ങിൽ വെച്ച് വിതരണം ചെയ്യുമെന്ന് പ്രവാസി മിത്ര ജനറൽ സെക്രട്ടറി റഷീദ ബദർ അറിയിച്ചു.ഗാന്ധി ജയന്തി ഓൺലൈൻ ക്വിസ് മത്സരം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് 38097331 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.