മസ്കറ്റ് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. 59 വയസുകാരനായ വിദേശിയാണ് മരണപ്പെട്ടതെന്ന് ആരോഗ്യ വകുപ്പ് ഞാറാഴ്ച(ഏപ്രിൽ-19) വൈകുന്നേരം അറിയിച്ചു. ഇയാൾ ഏത് രാജ്യക്കാരനാണ് എന്നതടക്കം വിവരങ്ങൾ ലഭ്യമല്ല. ഒമാനിലെ ഏഴാമത്തെ കോവിഡ് മരണമാണിത്. നേരത്തെ രണ്ട് സ്വദേശികളും നാല് വിദേശികളും മരണപ്പെട്ടിരുന്നു.ഇതിനകം ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു 1266 ആയി. ഒമാനിൽ ഇന്ന് 86 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 71 പേരും വിദേശികളാണ്. 15 സ്വദേശികൾ.176 പേർക്കാണ് ഇതുവരെ അസുഖം സുഖപ്പെട്ടത്.