മസ്കറ്റ് : ഒമാനിൽ 98 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1508 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 59 പേരും വിദേശികളാണ്. രോഗമുക്തരായവരുടെ എണ്ണം 238 ആണ്. മലയാളിയടക്കം എട്ടു പേർ മരണപ്പെടുകയും ചെയ്തു. പുതുതായി വൈറസ് ബാധിതരായവരിൽ 53 പേരാണ് മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളത്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 1164 ആയി.156 പേരാണ് രോഗമുക്തരായത്. മരിച്ച എട്ടുപേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്. റുസ്താഖിൽ രോഗികളുടെ എണ്ണം 116 ആയി ഉയർന്നു. സോഹാറിൽ രോഗികളുടെ എണ്ണം 60 ആയിട്ടുണ്ട്. സൂറിൽ രോഗബാധിതരുടെ എണ്ണമാകട്ടെ 55 ആയി ഉയരുകയും ചെയ്തു. ഇബ്രി മേഖലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17ലേക്ക് ഉയർന്നിട്ടുണ്ട് .