കോവിഡ്​: ഒമാനിൽ ഒരു വിദേശി കൂടി മരിച്ചു

മസ്​കറ്റ് : കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു വിദേശി കൂടി ഒമാനിൽ മരിച്ചു. 57 വയസുകാരനാണ്​ മരിച്ചതെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ ഒമ്പതാമത്തെ കോവിഡ്​ മരണമാണിത്​.മലയാളി ഡോക്​ടർ രാജേന്ദ്രൻ നായർ അടക്കം മരിച്ചതിൽ ഏഴു പേരും വിദേശികളാണ്​.മരിച്ച മറ്റ്​ രണ്ടുപേർ സ്വദേശി വയോധികരാണ് .