കർഫ്യൂ ലംഘനം: പത്തുപേർ അറസ്​റ്റിൽ

കുവൈറ്റ് സിറ്റി : കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട്​ കുവൈത്തിൽ വെള്ളിയാഴ്​ച പത്തുപേർ അറസ്​റ്റിലായി. ആറു​ സ്വദേശികളും നാലു​ വിദേശികളുമാണ്​ പിടിയിലായത്​. ഫർവാനിയ, ഹവല്ലി ഗവർണറേറ്റുകളിൽ നാലുപേർ വീതവും ജഹ്​റ ഗവർണറേറ്റിൽ രണ്ടുപേരുമാണ്​ അറസ്​റ്റിലായത്​. അഹ്​മദി, മുബാറക്​ അൽ കബീർ, കാപിറ്റൽ ഗവർണറേറ്റുകളിൽ ആരും പിടിയിലായില്ല. റമദാൻ ഒന്നുമുതൽ കർഫ്യൂ സമയത്തിൽ മാറ്റമുണ്ടായിരുന്നു. വൈകീട്ട്​ അഞ്ചുമുതൽ രാവിലെ ആറുവരെയുണ്ടായിരുന്നതാണ്​ വൈകീട്ട്​ നാലുമണി മുതൽ രാവിലെ എട്ടുവരെയാക്കി നീട്ടിയത്​.