ബഹ്​റൈനിൽ പൊതുമാപ്പ്​ പ്രയോജനപ്പെടുത്തിയത്​ 13,284 പേർ

മനാമ: ബഹ്​റൈനിൽ പ്രഖ്യാപിച്ച പൊതുമാപ്പ്​ ഇതുവരെ പ്രയോജനപ്പെടുത്തിയത്​ 13,284 പേർ. അനധികൃതമായി തങ്ങുന്ന പ്രവാസി തൊഴിലാളികൾക്ക്​ രേഖകൾ ശരിയാക്കി ഇവിടെ തന്നെ ജോലി ചെയ്യാനോ നാട്ടിലേക്ക്​ തിരിച്ചുപോകാനോ അവസരമൊരുക്കുന്നതിനാണ്​ ഏപ്രിൽ ഒന്ന്​ മുതൽ രാജ്യത്ത്​ പൊതുമാപ്പ്​ പ്രഖ്യാപിച്ചത്​. ഡിസംബർ 31 വരെയാണ്​ ഇതിന്റെ കാലാവധി. ഏപ്രിൽ 26 വരെയുള്ള കണക്കനുസരിച്ചാണ്​ 13,284 പേർ രേഖകൾ ശരിയാക്കിയതെന്ന്​ ലേബർ മാർക്കറ്റ്​ റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) സി.ഇ.ഒ ഉസാമ അബ്​ദുല്ല അൽ അബ്​സി വാർത്താസമ്മേളനത്തിൽ പറഞ്ഞു.