ദുബൈ: ദുബൈയിലെ ആശുപത്രികളിൽ കാൻസർ ചികിത്സയിലുള്ള കുഞ്ഞുങ്ങൾക്കും അപകടങ്ങൾ പറ്റി ചികിത്സയിലുള്ളവർക്കും രക്തം ആവശ്യമുണ്ട്. ബ്ലഡ് ബാങ്ക് അധികൃതർ അറിയിച്ചതനുസരിച്ച് BD4U അടിയന്തിരമായി ഏപ്രിൽ 29ന് (ഇന്ന്) രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ദുബൈ ഔദ് മേത്തയിലെ ലത്തീഫ ബ്ലഡ് ഡൊണേഷൻ സെന്ററിൽ രാവിലെ ഏഴു മുതൽ ഉച്ചക്ക് ഒരു മണി വരെയും രാത്രി എട്ടു മുതൽ അർധ രാത്രി 12.30 വരെയും രക്തം ശേഖരിക്കും.
വിവരങ്ങൾക്ക്: 052 9459 277, 056 1398 855, 050 4647 525.
സന്നദ്ധതയുള്ളവർക്ക് ബുധനാഴ്ച അസൗകര്യമുണ്ടെങ്കിൽ 800 342 നമ്പറിൽ വിളിച്ചുറപ്പിച്ച് മറ്റൊരു ദിവസം വരാവുന്നതാണ്.