ബഹ്‌റൈനിൽ 103 പേർക്ക് കൂടി കോവിഡ് (May 2)

മനാമ: ബഹ്‌റൈനിൽ 103 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 68 പേർ വിദേശ തൊഴിലാളികളാണ്. 35 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. പുതുതായി 12 പേർ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.നിലവിൽ 1737പേരാണ് ചികിത്സയിൽ ഉള്ളത്. ഇവരിൽ ഒരാൾ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.