ഇന്ന് പുതിയ 69 കോവിഡ് കേസുകൾ ( മെയ് -4)

മസ്​കറ്റ് : ഒമാനിൽ 69 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 2,637-ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 32 -പേർ വിദേശികളും 37 പേർ സ്വദേശികളുമാണ്. രോഗമുക്​തരായവരുടെ എണ്ണം 816 ആയി ഉയർന്നിട്ടുണ്ട്​, ഇന്ന് മാത്രം 66 പേർ രോഗമുക്തരായിട്ടുണ്ട്. ഇതുവരെ കോവിഡ്​ ബാധിച്ചു മരിച്ചവർ 12 പേരാണ് ഇതിൽ എട്ടുപേരും വിദേശികൾ ആണ്.