വാദികബീർ ഇൻഡസ്ട്രിയൽ ഏരിയ അടച്ചു

മസ്കറ്റ് : കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സുപ്രീം കമ്മറ്റിയുടെ നിദേശപ്രകാരം മസ്‌കറ്റിലെ വാദികബീർ വ്യാവസായിക പ്രദേശം താൽക്കാലികമായി അടച്ചതായി മസ്കറ് മുനിസിപ്പാലിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു , രോഗം വ്യാപനം പൂർണമായും തടയുക എന്ന ലക്ഷ്യത്തോടെ ആണ് അടച്ചത് . എന്ന്‌ തുറക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.