കോവിഡിൽ ദുരിതമനുഭവിച്ചു നാടണയുന്നവർക്ക് കൈത്താങ്ങായി ഐവൈസിസി

മനാമ:കോവിഡ്19  മായി ബദ്ധപ്പെട്ട് നാട്ടിൽ പോകുവാൻ പ്രയാസമനുഭവിക്കുന്ന ബഹ്‌റൈൻ പ്രവാസികൾക്ക് ഐ വൈ സി സി വിമാന ടിക്കറ്റുകൾ നൽകുന്നു. ബഹ്‌റൈൻ എംബസിയിൽ നിന്നു നാട്ടിൽ പോകുവാൻ അനുമതി‌ കിട്ടിയവരിൽ നിന്നു തെരെഞ്ഞെടുക്കപ്പെട്ട സാമ്പത്തിക ബുദ്ധിമുട്ടുള്ള ആളുകൾക്കാണ്‌ ടിക്കറ്റുകൾ നൽകുക. 5 ടിക്കറ്റ് ആദ്യ ഘട്ടമായി ഐ വൈ സി സി ബഹ്‌റൈൻ നൽകും. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ജിസിസി യൂത്ത് കെയർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ടിക്കറ്റുകൾ നൽകുക.ഐ വൈ സി സി പ്രവർത്തകരുടെ ഇടയിൽ നിന്നും സ്വരൂപിച്ച തുകകൊണ്ടാണ് അർഹരായ ആളുകൾക്ക് ടിക്കറ്റ് നൽകുകയെന്ന് ഭാരവാഹികൾ അറിയിച്ചു.