ഇന്ന് പുതിയ 148 കോവിഡ് കേസുകൾ ( മെയ് -12)

മസ്​കറ്റ്: ഒമാനിൽ 148 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 3721ആയി. പുതിയ രോഗികളിൽ 115 പേർ വിദേശികളും 33-പേർ സ്വദേശികളുമാണ്​. രോഗമുക്​തി നേടിയവരുടെ എണ്ണം 1250 ആയി ഉയർന്നിട്ടുമുണ്ട്​. ഇന്നുമാത്രം 39 പേർ സുഖംപ്രാപിച്ചിട്ടുണ്ട്. 2471പേരാണ്​ ഇപ്പോൾ അസുഖബാധിതരായിട്ടുള്ളത്​. മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേർ മരണപ്പെട്ടു.