മസ്കറ്റ് : ഒമാനിൽ 292 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതിൽ 173 പേർ പ്രവാസികളും 119 പേർ ഒമാനികളുമാണ്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 5671 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1496ൽ നിന്ന് 1574 ആയി ഉയർന്നു. ചികിത്സയിലിരുന്ന രണ്ട് മലയാളികളടക്കം 26 പേർ മരണപ്പെടുകയും ചെയ്തു. 4071 പേരാണ് നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്. പുതിയ രോഗികളിൽ 232 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ ഇവിടെ കോവിഡ് ബാധിതർ 4314 ആയി.