കോവിഡ് പ്രതിസന്ധിയിലും ബഹ്‌റൈൻ കെഎംസിസി പ്രവാസി പെൻഷൻ വീടുകളിൽ വിതരണം ചെയ്തു

മനാമ: കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മറ്റി കഴിഞ്ഞ പതിനൊന്ന് വർഷമായി മുടങ്ങാതെ തുടർന്ന് കൊണ്ടിരിക്കുന്ന പ്രവാസി പെൻഷൻ കോവിഡ് പ്രതിസന്ധിയിലും നൂറ്റിപതിനൊന്നു പേർക് വീടുകളിൽ എത്തിച്ചു നൽകിയതായി ഭാരവാഹികൾ അറിയിച്ചു .നിരവധി ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ജില്ലാ കമ്മറ്റിയുടെ പ്രധാന പ്രവർത്തനമാണിത് , ബഹറിനിൽ നിന്നും പ്രവാസം മതിയാക്കി പ്രയാസമനുഭവിക്കുന്ന 111 പേരെ തെരഞ്ഞെടുത്തത് എല്ലാ മാസവും ആയിരം രൂപ വീതം നൽകി വരുന്ന പെൻഷൻ പദ്ധതി ശിഹാബ് തങ്ങൾ നാമദേയത്തിലാണ് വിതരണം ചെയ്യുന്നത് .കഴിഞ്ഞദിവസം കൊയിലാണ്ടിയിൽ വെച്ച് നടന്ന പെൻഷൻ വിതരണ ഉദ്‌ഘാടനം കെഎംസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രെട്ടറി ഫൈസൽ കണ്ടെത്തായക് നൽകി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ കെ ബാവ സാഹിബ് ഉദ്‌ഘാടനം ചെയ്തു . കോവിഡ് പ്രതിസന്ധിയിലും മുടങ്ങാതെ ചിട്ടയാർന്ന പ്രവർത്തനം നടത്തുന്ന ജില്ലാകമ്മറ്റിയുടെ ഇടപെടൽ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു . റമദാൻ മാസം രണ്ടായിരം രൂപ വീതമാണ് വിതരണം ചെയ്‌തത്‌ .കെഎംസിസി കോഴിക്കോട് ജില്ലാ സെക്രെട്ടറി കാസിം നൊച്ചാട് , കെഎംസിസി ബഹ്‌റൈൻ കൊർഡിനെറ്റർമാരായ അലി കൊയിലാണ്ടി , യുസഫ് കൊയിലാണ്ടി , മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി മുഹമ്മദലി എന്നിവർ സംബന്ധിച്ചു .
റംസാൻ മാസത്തിൽ നടത്തുന്ന പെൻഷൻ ഫണ്ട് സ്വരൂപണ കാമ്പയിൻ മനാമയിൽ നടന്ന ചടങ്ങിൽ ഫുഡ് വേൾഡ് സി ഇ ഒ സവാദ് കുരിട്ടിയിൽ നിന്നും ഫണ്ട് സ്വീകരിച്ചു കെഎംസിസി ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി ഉദ്‌ഘാടനം ചെയ്തു , എസ്‌ വി ജലീൽ ,എ പി ഫൈസൽ , പി കെ ഇസ്ഹാഖ് , ശരീഫ് വില്ല്യാപ്പള്ളി ,ഹസ്സൻകോയ പൂനത്ത് ,അഷ്‌കർ വടകര എന്നിവർ സംബന്ധിച്ചു .ബഹറിനിൽ ഒരുപാട് വർഷകാലം പ്രവാസ ജീവിതം നയിച്ച് നാടണയുന്ന പ്രവാസികൾക്കു ജീവിതത്തിന്റെ ദൈന്യതകളിൽ നിന്നും ആശ്വാസമേകാൻ
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയിൽ നടത്തുന്ന സ്നെഹപ്സ്പർഷം
പ്രവാസി പെൻഷൻ പദ്ധതിയുടെ വിജയത്തിന് സുമനസ്സുകളുടെ സഹായം അഭ്യർത്തികുന്നതയി കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി , ആക്ടിങ് ജനറൽ സെക്രെട്ടറി പി കെ ഇസ്ഹാഖ് എന്നിവർ അറിയിച്ചു .39881099,33292010

 

കെഎംസിസി ബഹ്‌റൈൻ പ്രവാസി പെൻഷൻ വിതരണ ഉദ്‌ഘാടനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ കെ ബാവ സാഹിബ് കെഎംസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രെട്ടറി ഫൈസൽ കണ്ടീത്തായക്‌ നൽകി ഉദ്‌ഘാടനം ചെയ്യുന്നു