എം. പി. വീരേന്ദ്ര കുമാർ. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിൽ നെടുനായകത്വം വഹിച്ച നേതാവ്. എസ്. ഡബ്ല്യൂ. എ

മനാമ: മുൻ കേന്ദ്ര മന്ത്രിയും രാജ്യസഭാ അംഗവും മാതൃഭൂമി.മാനേജിംഗ് ഡയറക്ടറുമായ എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ സോഷ്യല്‍ വെൽഫെയർ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. മികച്ച പ്രഭാഷകനും എഴുത്തുകാരനും ഭരണാധികാരിയും പത്രാധിപരുമായ്  രാഷ്ട്രീയ സാമൂഹിക സാസ്കാരിക മേഖലകളിൽ പതിറ്റാണ്ടുകളായി നിറഞ്ഞു നിന്ന വ്യക്തിത്വമാണ് വീരേന്ദ്രകുമാറിന്‍റെ വിയോഗത്തോടെ നഷ്ടമാകുന്നത്. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിൽ വലിയ പങ്കു വഹിച്ച രാഷ്ട്രീയ നേതാവായിരുന്നു വീരേന്ദ്രകുമാര്‍ എന്നും സോഷ്യല്‍ വെൽഫെയർ അസോസിയേഷന്‍ പ്രസതാവനയിൽ അനുസ്മരിച്ചു.