വിസിറ്റ് വിസയിൽ വന്ന മലയാളി കോവിഡ്‌ ബാധിച്ച്‌ മരിച്ചു

മസ്കറ്റ് :ഒമാനിൽ കോവിഡ്‌ ബാധിച്ച്‌ ഒരു മലയാളികൂടി മരണപ്പെട്ടു. കൊല്ലം അഞ്ചൽ സ്വദേശി വിജയനാഥ്‌ (68) ആണ‍്‌ മരിച്ചത്‌. മസ്കറ്റിലുള്ള മകനെ സന്ദർശിക്കാൻ എത്തിയ ഇദ്ദേഹത്തിന് രോഗംബാധിക്കുകയും ഗുരുതരമായതിനെ തുടർന്ന്‌ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇന്ന്‌ ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. ഒമാനിൽ കോവിഡ്‌​ ബാധിച്ച്‌​ മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് വിശ്വനാഥ്‌. നേരത്തെ ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രൻ നായർ എറണാകുളം സ്വദേശി വിപിൻ സേവ്യർ എന്നിവരാണ് മരണപ്പെട്ടത്‌​.