അതിജീവനകാലത്തെ പെരുന്നാൾ ആഘോഷമാക്കി യൂത്ത് ഇന്ത്യ ഈദ് മൽഹാർ 2020

ബഹ്‌റൈൻ :  അതിജീവനകാലത്തെ പെരുന്നാൾ ആഘോഷമാക്കി യൂത്ത് ഇന്ത്യ ഈദ് മൽഹാർ 2020 ഓൺലൈൻ പ്രോഗ്രാം . പെരുന്നാൾ ദിവസം  ഉച്ചക്ക് 12 മണിക്ക് ഫേസ്ബുക് ലൈവായി നടന്ന പ്രോഗ്രാമിൽ യൂത്ത് ഇന്ത്യ പ്രസിഡന്റ് വി കെ  അനീസ് ആമുഖ പ്രഭാഷണം നടത്തി . ഫ്രന്റ്‌സ് സോഷ്യൽ അസ്സോസിയേഷൻ പ്രസിഡന്റ് ജമാൽ നദ്‌വി ഈദ് സന്ദേശം നൽകി . അതിജീവനകാലത്തുള്ള പെരുന്നാളാണെങ്കിലും  വിശ്വാസിയുടെ പെരുന്നാളിന് പകിട്ട്  കുറയുകയില്ലെന്നും , വിശ്വാസിക്ക് പ്രത്യാശയുടെയും പ്രതീക്ഷയുടെയും  പെരുന്നാളാണെന്ന് ഈദ് സന്ദേശത്തിൽ പരാമർശിച്ചു .മലയാള ഗസൽരംഗത്തെ താരദമ്പതികളായ റാസയും ബീഗവും പ്രോഗ്രാം ഉത്‌ഘാടനം ചെയ്തു . ദിൽഷാദ് രാജ് ,ഹാഷിം മുഹമ്മദ്, ഫൈസൽ ഷജീർ ,അബ്ദുൽഗഫൂർ,അൻവർ സാദത്ത് എന്നിവരുടെ ഗാനങ്ങളും, അലിഅഷ്റഫിന്റെ മായാജാലവും , അജ്നാസ് ഷറഫുദീന്റെ ബീറ്റ് ബോക്സ് പ്രകടനങ്ങൾ പ്രോഗ്രാമിന്  കൂടുതൽ മിഴിവേറി . അജ്മൽ ശറഫുദ്ധീൻ പ്രോഗ്രാമിനു പശ്ചാത്തല ശബ്ദം നൽകി  . മുഹമ്മദ് സാജിദ് പ്രോഗ്രാമിന് സാങ്കേതിക സഹായം നൽകി .  യൂത്ത് ഇന്ത്യ എക്സ്ക്യ്റ്റീവ് അംഗം സിറാജ് കിഴുപ്പിള്ളിക്കരയുടെ നന്ദി പ്രകാശനത്തോടെ പ്രോഗ്രാമിന് തിരശീല വീണു.