ഒമാനിൽ റോഡപകടം : നാല് മരണം

സലാല : ഒമാനിലെ തുമെറീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്നു ഒമാൻ സ്വദേശികളും ഒരു വിദേശിയും മരണപെട്ടെന്നു റോയൽ ഒമാൻ പോലീസ് അറിയിച്ചു .തുമർത്ത് – കേറ്റ്‌ബിറ്റ് റോഡിലാണ് അപകടം സംഭവിച്ചത് .ഗുരുതരമായ പരുക്കുകളോട് കൂടി മറ്റൊരു സ്വദേശിയെ തുമറീത്ത്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .