ഒമാനിൽ നിന്നും ആദ്യ ചാർട്ടേഡ് വിമാനം കേരളത്തിലേക്ക് പറന്നുയർന്നു

മസ്കറ്റ് : ഒമാനിൽ നിന്നും ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിലിലേക്ക് പറന്നുയർന്നു ഒമാനിലെ പ്രമുഖ വാഹന ഡീലർ മാരായ സൗദ് ഭവാൻസ്‌ കമ്പനിയിൽ നിന്നുള്ള തൊഴിലാളികൾ ആണ് കമ്പനി ഒരുക്കിയ ഒമാൻ ഐറിന്റെ പ്രതേക വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെട്ടത്. കോവിടിന്റെ പശ്ചാത്തലത്തിൽ ആയിരക്കണക്കിന് പേർക്കാണ് ജോലി നഷ്ടപെട്ടത് , പ്രമുഖ കമ്പനികൾ ചാർട്ടേർഡ് വിമാനത്തിനായി കാത്തിരിക്കുകയായിരുന്നു ഇതുസംബഡിച്ചുള്ള കേന്ദ്രസർക്കാരിന്റെയും കേരളസർക്കാരിന്റേയും അനുമതി ലഭിച്ചതോടെ ഇന്നലെ കൊച്ചിക്ക് ആദ്യ ഫ്ലൈറ്റ് പുറപ്പെടുകയായിരുന്നു. തൊഴിൽ നഷ്ടപെട്ടവരുമായി നിരവധി വിമാനങ്ങൾ ആണ് ഒമാനിൽ നിന്നും കേരളത്തിലേക്ക് ചാർട്ട് ചെയ്തിരിക്കുന്നത്.ഒമാൻ സമയം രാവിലെ 2.08 ന് പുറപ്പെട്ട WY2225 വിമാനം കൊച്ചിയിൽ രാവിലെ 7.05 ലാൻഡ് ചെയ്തു.