ഒഐസിസി യുടെ ചാർട്ടേഡ് ഫ്ലൈറ്റ് ആരംഭിക്കുന്നു.

മനാമ : ബഹ്‌റൈനിൽ നിന്ന് പ്രവാസികൾക്ക് നാട്ടിൽ എത്തിച്ചേരുവാൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 17 മുതൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എയർപോർട്ടിലേക്ക് ഗൾഫ് എയർന്റെ ചാർട്ടേഡ് ഫ്ലൈറ്റുകൾ ദാദാഭായ് ട്രാവൽസുമായി ചേർന്ന് ആരംഭിക്കുമെന്ന് ഒഐസിസി ദേശീയ കമ്മറ്റി അറിയിച്ചു.
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നിബന്ധനകൾകൾ പാലിച്ചുകൊണ്ട് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത ആളുകൾക്ക് യാത്രചെയ്യുവാൻ സാധിക്കുമെന്ന് ഒഐസിസി വാർത്താ കുറുപ്പിലൂടെ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഗഫൂർ ഉണ്ണികുളം ( 39698845) ബോബി പാറയിൽ ( 36552207) ജവാദ് വക്കം (39199273) മനു മാത്യു ( 3219551) ഇബ്രാഹിം അദ്ഹ ഹം ( 39559882)എന്നി നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അറിയിച്ചു.
ബിനു കുന്നന്താനം,
ഒഐസിസി പ്രസിഡന്റ്‌.