മസ്​കത്തിൽ തൃശൂർ സ്വദേശി കോവിഡ്​ ബാധിച്ചു മരിച്ചു

മസ്കറ്റ് : കോവിഡ്​ മൂലം തൃശൂർ സ്വദേശി മസ്​കത്തിൽ മരിച്ചു. ഒരുമനയൂർ തൊട്ടാപ്പ്​ തെരുവത്ത്​ വീട്ടിൽ അബ്​ദുൽ ജബ്ബാർ (59) ആണ്​ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​. ഒരാഴ്​ച മുൻപ് ​ശാരീരിക അസ്വസ്​ഥതകളെ തുടർന്ന്​ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന്​ നടത്തിയ പരിശോധനയിൽ കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു. ശ്വാസം മുട്ടലടക്കം രോഗലക്ഷണങ്ങൾ ഗുരുതരമായതിനെ തുടർന്ന്​ നാലു ദിവസമായി ഇദ്ദേഹം വെന്റിലേറ്ററിൽ ആയിരുന്നു. പത്തുവർഷത്തിലധികമായി ഒമാനിലുള്ളഇദ്ദേഹം ഗൾഫാർ കമ്പനിയിൽ ​ ജീവനക്കാരനാണ്.