കോവിഡ്​: പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു

മസ്​കറ്റ് : കോവിഡ്​ ബാധിച്ച്​ ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട മൈലപ്ര സ്വദേശി ജസ്​റ്റിൻ വർഗീസ്​ (34) ആണ്​ അൽനാദ ആശുപത്രിയിൽ അണ് മരണപെട്ടത്.കോവിഡ്​ പോസിറ്റീവ്​ ആയിരുന്ന ഇദ്ദേഹം ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന്​ കഴിഞ്ഞ എട്ടിന്​ ആശുപത്രിയിൽ എത്തി അഡ്​മിറ്റ്​ ആയതാണ്​. വ്യാഴാഴ്​ചയാണ്​ മരണപ്പെട്ടത്​.റൂവി ഹോണ്ട ഹോഡിലെ ഒാർബിറ്റ്​ ബിൽഡിങ്​ മെറ്റീരിയൽസിലെ ജീവനക്കാരനായിരുന്നു.നാലു വർഷത്തിലധികമായി ഒമാനിലുണ്ട്​. ജിൻസിയാണ്​ ഭാര്യ. ജോഹാൻ ഏക മകനാണ്​. ഇവർ നാട്ടിലാണ്​. കോവിഡ്​ ബാധിച്ച്​ ഒമാനിൽ മരണപ്പെടുന്ന ആറാമത്തെ മലയാളിയാണ്​ ജസ്​റ്റിൻ.