ബഹ്‌റൈൻ കെഎംസിസികൊടുവള്ളി മണ്ഡലം കമ്മറ്റി CH സെന്‍ററിന് വേണ്ടി സമാഹരിച്ച ഫണ്ട് കെെമാറി

ബഹ്‌റൈൻ :  ആതുര സേവന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി , ആയിരക്കണക്കിന് പാവപ്പെട്ട രോഗികളുടെ ആശാ കേന്ദ്രമായി മാറിയ സിഎച്ച് സെന്‍ററിന് ബഹ്റെെന്‍ കെഎംസിസിയുടെ ഫണ്ട് കലക്ഷന്‍  കാമ്പയിന്‍റെ ഭാഗമായി ബഹ്റെെന്‍ കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി സമാഹരിച്ച ഒരു ലക്ഷം രൂപ കൊടുവള്ളി മണ്ഡലം പ്രസിഡന്‍റ് ഷാജഹാന്‍ പരപ്പന്‍പൊയില്‍  കൊടുവള്ളി മണ്ഡലം നിരീക്ഷകനും ബഹ്റെെന്‍ കെഎംസിസി കോഴിക്കോട് ജില്ലാ സെക്ക്രട്ടറിയുമായ ഹസ്സന്‍ കോയ പൂനത്തിന് കെെമാറി . കെഎംസിസി ഒാഫീസില്‍ നടന്ന പരിപാടിയില്‍ കോഴിക്കോട് ജില്ലാ കെഎംസിസി നേതാക്കളായ ഫെെസല്‍ കോട്ടപ്പള്ളി , ഇസ്ഹാക്ക് വടകര , ഷരീഫ് വില്ല്യാപ്പള്ളി , അസീസ് പേരാമ്പ്ര , ജലീല്‍ പികെ , അശ്ക്കര്‍ വടകര തുടങ്ങിയവരും കൊടുവള്ളി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് സിനാന്‍ , മുനീര്‍ എരിഞ്ഞിക്കോത്ത് , ഗഫൂര്‍ കൊടുവള്ളി , മുഹമ്മദലി വാവാട് , അന്‍വര്‍ സാലി വാവാട് , തമീം തച്ചംപായില്‍ എന്നിവര്‍ പങ്കെടുത്തു. കോവിഡ് 19 പ്രയാസ കാലത്തും സിഎച്ച് സെന്‍ററിന വേണ്ടി മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച കൊടുവള്ളി മണ്ഡലത്തെ ജില്ലാ നേതാക്കള്‍ പ്രശംസിച്ചു.