കോവിഡ്​ ബാധിച്ച്​ ആലപ്പുഴ സ്വദേശി ഒമാനിൽ മരണപ്പെട്ടു

മസ്കറ്റ് : കോവിഡ്​ ബാധിച്ച്​ ആലപ്പുഴ സ്വദേശി ഒമാനിൽ മരണപ്പെട്ടു. കളർകോട് സനാതനപുരം കരിപ്പുറത്ത് വെളിയിൽ പരേതനായ രാമകൃഷ്ണപ്പണിക്കരുടെ മകൻ സി.ആർ.വിജയകുമാർ (47) ആണ് മസ്കറ്റിൽ മരണപ്പെട്ടത്.ഒമാനിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു വിജയകുമാർ. വിജയകുമാറിന്റെ ഭാര്യ: സുനിതകുമാരി. മക്കൾ വിനീത, വിഷ്ണു.