ഐ.സി.എഫിന്റെ കാരുണ്യച്ചിറകിലേറി കേരളമണ്ണിലേക്ക് 175 പേര്‍

മനാമ : 175 യാത്രക്കാരുമായി ഗൾഫ് എയർ  വിമാനം നാളെ നാട്ടിലേക്കു പറന്നുയരും . ഐ.സി.എഫിൻറെ  നേതൃത്വത്തിൽ ആണ്  നാളെ ഉച്ചക്ക്  ബഹ്‌റൈൻ സമയം  12 .55  ആണ്  ബഹ്‌റൈൻ അന്താരാഷ്ട്ര വിമാന താവളത്തിൽ  നിന്നും കോഴിക്കോട്ട് എയർപോർട്ട് ലക്ഷ്യമാക്കി വിമാനം പറക്കുന്നത് . സാധാരണക്കാരനും നാടണയണമെന്ന ചിന്തയില്‍ ടിക്കറ്റ് നിരക്ക് വളരെ കുറച്ചും ,  സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക്  സൗജന്യ ടിക്കറ്റ് നല്‍കിയും കോവിഡ് മൂലം  പ്രയാസമനുഭവിക്കുന്നവര്‍ക്ക് പതിനഞ്ച് ശതമാനം മുതല്‍ അന്‍പത് ശതമാനം വരം ടിക്കറ്റ് നിരക്കില്‍ ഇളവനുവദിച്ചുമാണ്   പ്രയാസപ്പെടുന്നവന് കാരുണ്യത്തിന്റെ കെടാവിളക്കായി ഐ.സി,എഫിന്റെ ചാര്‍ട്ടഡ് വിമാനം നാളെ പറന്നുയരുന്നത്  .