ഒഐസിസി യുടെ ചാർട്ടേഡ് ഫ്‌ളൈറ്റുകൾ പുലർച്ചെ പുറപ്പെടും

ബഹ്‌റൈൻ : ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടി ക്രമീകരിച്ച ഗൾഫ് എയർ ഫ്‌ളൈറ്റുകൾ ഇന്ന് ( 24.06.2020.ബുധനാഴ്ച ) പുറപ്പെടുമെന്ന് ഒഐസിസി ദേശീയ കമ്മറ്റി വാർത്താ കുറിപ്പിലൂടെ അറിയിച്ചു. രാവിലെ 7.30 ന് ബഹ്‌റൈൻ എയർപോർട്ടിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റ് ഉച്ചക്ക് ശേഷം 2.30 ന് കൊച്ചിയിൽ എത്തിച്ചേരും. വൈകുന്നേരം 4.15 നുള്ള കോഴിക്കോട് ഫ്ലൈറ്റ് രാത്രി 11.30 ന് കരിപ്പൂർ എയർപോർട്ടിൽ എത്തിച്ചേരും. കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ മുൻ കരുതലുകളും എടുത്ത് യാത്രക്കാർ നാല് മണിക്കൂർ മുൻപ് എയർപോർട്ടിൽ എത്തിച്ചേരണം എന്നും ഒഐസിസി ദേശീയ കമ്മറ്റി അറിയിച്ചു.