കോവിഡ്​: പാലക്കാട്​ സ്വദേശി ഒമാനിൽ മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന പാലക്കാട്​ സ്വദേശി ഒമാനിൽ മരിച്ചു. തിരുവില്ലാമല പഴമ്പാലക്കോട്​ തോട്ടത്തിൽ വീട്ടിൽ ശശിധരൻ (58) ആണ്​ ബുധനാഴ്​ച രാത്രി റോയൽ ആശുപത്രിയിൽ മരണപ്പെട്ടത്​. ഹമരിയയിൽ തയ്യൽ ജോലിക്കാരനായിരുന്നു. സൗദിയിലായിരുന്ന ഇദ്ദേഹം ഒരു വർഷം മുമ്പാണ്​ ഒമാനിലെത്തിയത്​. കഴിഞ്ഞ എട്ടിനാണ്​ ഇദ്ദേഹത്തെ അൽ നഹ്​ദ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്​. നില വഷളായതിനെ തുടർന്ന്​ പിന്നീട്​ റോയൽആശുപത്രിയി​േലക്ക്​ മാറ്റി. കഴിഞ്ഞ 15 ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പങ്കജ ദേവിയാണ്​ ഭാര്യ. മക്കൾ: ശിൽപ്പ, അഖിൽ, അജിത്ത്​. മരുമക്കൾ: മിജീഷ്​, ബിനുഷ.