സൗദിയിൽ ഒരുദിവസം 5085 പേർക്ക് കോവിഡ് മുക്തി

റിയാദ്​: സൗദി അറേബ്യയിൽ ഒറ്റ ദിവസം 5085 പേർ കോവിഡ് മുക്തി നേടി. രാജ്യത്ത്​ രോഗവ്യാപനമുണ്ടായ ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗമുക്തി കണക്കാണിത്​. ഇത്​ രാജ്യത്തെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ ആശ്വാസം പകരുന്നതാണ്​. ഇതോടെ ഇതുവരെ കോവിഡ്​ മുക്തരായ മൊത്തം ആളുകളുടെ എണ്ണം117882 ആയി ഉയർന്നു. രോഗസ്ഥിരീകരണത്തിന്റെ പ്രതിദിന കണക്കിൽ നേരിയ കുറവുമുണ്ട്​. 33782 പേരിലാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 170639 ആയി. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും നല്ല കുറവ്​ അനുഭവപ്പെട്ടു. 51325 പേരാണ്​ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്​. ഇതിൽ 2206 പേർ ഗുരുതരസ്ഥിതിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 41പേർ മരിച്ചു. ആകെ മരണസംഖ്യ 1428 ആയി.