ആലപ്പുഴ സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു

മസ്കറ്റ് : കോവിഡ് വൈറസ് ബാധിച്ച്‌ അൽഖൂദിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി ജസ്റ്റിൻ മരണത്തിന് കീഴടങ്ങി. 41 വയസായിരുന്നു. കടുത്ത ന്യൂമോണിയ രോഗബാധയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇദ്ദേഹം ചികിൽസയിൽ ആയിരുന്നു. ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ച 12 മത്തെ മലയാളിയാണ് ഇദേഹം.പത്ത് വര്‍ഷത്തിലധികമായി മോഡേണ്‍ സ്​റ്റീല്‍ മില്‍സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു.