ഒമാനിൽ ഡ്രൈവിങ്​ ലൈസൻസുകൾ ഇനി ഓൺലൈനിൽ പുതുക്കാം

മസ്​കറ്റ്: ഒമാനിൽ ഡ്രൈവിങ്​ ലൈസൻസുകൾ ഇനി ഓൺലൈനിൽ പുതുക്കാൻ കഴിയുമെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. ജൂലൈ 12 ഞായറാഴ്​ച മുതൽ ഈ സംവിധാനം നിലവിൽ വരും. കാലാവധി കഴിഞ്ഞ ലൈസൻസുകൾ ആർ.ഒ.പി വെബ്​സൈറ്റ്​ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ മുഖേന പുതുക്കാനാകുന്ന സംവിധാനമാണ്​ നിലവിൽ വരുക. ലൈസൻസ്​ ഓൺലൈനിൽ പുതുക്കണമെന്നുള്ളവർ ആദ്യം ഇലക്​ട്രോണിക്​ സർട്ടിഫിക്കേഷൻ സർവീസ്​ (പി.കെ.ഐ) ആക്​ടിവേറ്റ്​ ചെയ്യണം. കണ്ണ്​ പരിശോധനയുടെ ഫലവും ഓൺലൈനിൽ അപ്​ലോഡ്​ ചെയ്യണം. പുതുക്കിയ ലൈസൻസുകൾ ഏറ്റവും അടുത്ത പൊലീസ്​ സ്​റ്റേഷനിൽ നിന്ന്​ കൈപ്പറ്റാവുന്നതാണെന്നും റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു.