മസ്കറ്റ് : ഒമാന്റെ പുതിയ കാർഷിക-ഫിഷറീസ് മന്ത്രിയായി ഡോ. സഉൗദ് ബിൻ ഹമൂദ് ബിൻ അഹമ്മദ് അൽ ഹബ്സി ചുമതലയേറ്റു. ബൈത്തുൽ ബർക്ക കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖിന് മുന്നിലാണ് സത്യ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. സുപ്രീം കോടതി ചെയർമാനായി ഖലീഫ ബിൻ സഇൗദ് ബിൻ ഖലീഫ അൽ ബുസൈദിയും അഡ്മിനിസ്ട്രേറ്റിവ് കോർട്ട് ചെയർമാനായി ശൈഖ് അൽ മുഖ്താർ ബിൻ അബ്ദുല്ല ബിൻ ഇസ്സ അൽ ഹാർത്തിയും സുൽത്താന് മുന്നിൽ ചുമതലയേറ്റു