കുവൈറ്റ് : ഈദുല്‍ ഫിത്വര്‍ ദിനം മുതല്‍ കുവൈറ്റിലെ ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മാര്‍ച്ചിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്.മിക്ക പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ഉടൻ തന്നെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു .രാജ്യത്തെ ആരോഗ്യസ്ഥിതിയും വാക്സിനേഷന് നിരക്കും മെച്ചപ്പെട്ടതായി കൊറോണ കമ്മിറ്റി അടുത്ത കാലത്തു ശുപാർശ സമർപ്പിച്ചിരുന്നു. അതിനെ തുടർന്നാണ് കര്‍ഫ്യൂ പിൻവലിക്കാൻ അധികൃതർ തീരുമാനമെടുത്തത് . കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കണം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കേണ്ടതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട് .