
മനാമ : മന്നത്ത് ആചാര്യൻ്റെ പേരിൽ ബഹ്‌റൈനിൽ പുതിയതായി രൂപീകരിച്ച ഫ്രണ്ട്സ് ഓഫ് കേസരി കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗം കേരള സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രസന്നകുമാറിനെ പ്രസിഡന്റായും ഹേമന്തിനെ ജനറൽ സെക്രട്ടറിയായും ശ്രീജിത്തിനെ ട്രഷററായും തിരഞ്ഞെടുത്തു. കൂട്ടായ്മയുടെ ഭാവി പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ കമ്മിറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
കൂട്ടായ്മയിൽ അംഗമാകാനും കൂടുതൽ വിവരങ്ങൾ അറിയാനും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.
- 39087184
- 39098136
- 38847679







