സുവർണ്ണം 2026: ആർട്ടിസ്റ്റുകൾക്ക് ബഹ്‌റൈനിൽ ഊഷ്മള സ്വീകരണം

ബഹ്‌റൈൻ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ, ഓറ ആർട്സിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റ് സുവർണ്ണം 2026-ൽ പങ്കെടുക്കുന്നതിനായി നാട്ടിൽ നിന്നും ബഹ്‌റൈനിലെത്തിയ കലാകാരന്മാർക്ക് അസോസിയേഷൻ ഭാരവാഹികൾ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി.ഭാഗ്യരാജ് ആൻഡ് ബാൻഡിന്റെ നേതൃത്വത്തിൽ അരങ്ങേറുന്ന സുവർണ്ണം 2026 നവംബർ 5 വ്യാഴാഴ്ച വൈകിട്ട് 6 മണി മുതൽ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.ബഹ്‌റൈനിലെ മുഴുവൻ മലയാളികളെയും കുടുംബസമേതം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.