അംഗീകൃത വാക്‌സിൻ : കോസ്‌വേ പ്രവേശനത്തിനായി ചർച്ച

മനാമ : ബഹ്‌റിനിൽ  നിന്നും  സൗദി കോസ്‌വേ വഴി  സൗദിയിലേക്ക് പ്രവേശിക്കണമെങ്കിൽ  സൗദി അംഗീകരിച്ച വാക്‌സിൻ സ്വീകരിച്ചവരെ  മാത്രമേ  അനുവദിക്കൂ എന്ന നിയന്ത്രണം  സൗദി ഏർപ്പെടുത്തിയതിനെ തുടർന്ന്  പ്രതി സന്ധിയിലായവരുടെ ദുരവസ്ഥ പരിഹരിക്കുവാൻ   ബഹ്‌റൈൻ  എം പി മാരുടെ നേതൃത്വത്തിൽ  ശ്രമം തുടരുകയാണ് . ആസ്ട്ര  സായ്നാക്ക , ജോൺസൺ ആൻഡ് ജോൺസൺ , ഫൈസർ , മെഡോണ  എന്നിവയിൽ എതെകിലും ഒരു ഡോസ് സ്വീകരിച്ചവർക്കു മാത്രമാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത് . ബഹ്‌റിനിൽ സിനോഫോം  വാക്‌സിൻ  എടുത്തവരാണ് ഭൂരിഭാഗം പേരും . സിനോ ഫാം  സൗദി ഇതുവരെ അംഗീകാരം നൽകിയിട്ടില്ല . ബിസിനസ് ആവശ്യത്തിനും   പഠനത്തിനുമായി  ബഹ്‌റിനിൽ നിന്നും സൗദിയിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്ന നിരവധി പേരെ ഈ  വിഷയം ബാധിച്ചിട്ടുണ്ട് . പ്രശ്‌ന  പരിഹാരത്തിനായി  ഇബ്രാഹിം അൽ നെഫായുടെ  നേതൃത്വത്തിൽ  അഞ്ചോളം  എം പി മാർ  ബന്ധപെട്ടവരുമായി ചർച്ച നടത്തിവരികയാണ് .