ബഹ്‌റൈനിൽ എത്തുന്നവർക്കായുള്ള ക്വാറന്റീൻ : എൻ.എച്ച്​.ആർ.എ അംഗീകാരമുള്ള ഹോട്ടലുകളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി

ബഹ്‌റൈൻ : ഇന്ത്യ ഉൾപ്പെടുന്ന റെഡ്​ ലിസ്​റ്റ്​ രാജ്യങ്ങളിൽനിന്ന്​ ബഹ്​റൈനിൽ എത്തുന്നവർക്ക് പുതിയ നിയമപ്രകാരമുള്ള 10 ദിവസത്തെ ക്വാറൻറീനിൽ കഴിയുന്നതിനായുള്ള അംഗീകാരമുള്ള ഹോട്ടലുകളുടെ ലിസ്റ്റ് എൻ.എച്ച്​.ആർ.എ പ്രസിദ്ധപ്പെടുത്തി . ബഹ്‌റൈനിൽ നിലവിൽ 31 ഹോട്ടലുകൾ ആണ് നാഷണൽ ഹെൽത് റെഗുലേറ്ററി അതോററ്ററി ( എൻ എച് ആർ എ ) അംഗീകാരം നൽകിയിട്ടുള്ളത് . സ്വന്തം പേരിലോ അടുത്ത ബന്ധുക്കളുടെ പേരിലോ ഉള്ള താമസ രേഖയോ എൻ എച് ആർ എ അംഗീകരിച്ച ഹോട്ടലുമായി സ്വന്തം പേരിൽ നടത്തിയ പ്രീപെയ്ഡ് രേഖയോ ബഹ്‌റാനിലേക്കു വരുന്ന യാത്രക്കാർ ഹാജരാകണം . കൂടാതെ ലീസ് എഗ്രിമെൻറ്റോ , ഇലട്രിസിറ്റി ബില്ലോ ഹാജരാക്കാം . ബഹ്‌റിനിലെ ഹോസ്പിറ്റലുകളുമായി ചേർന്ന് കൃത്യമായ മാനദണ്ഡം പാലിച്ചാണ് ബഹ്‌റൈനിലേക്കു എത്തുന്നവർക്കായി എൻ എച് ആർ എ അംഗീകൃത ക്വാറന്റീൻ സംവിധാനം ഒരുക്കിയിരിക്കുന്നത് .

അംഗീകൃത ഹോട്ടലുകളുടെ ലിസ്റ്റിനായി www.nhra.bh എന്ന വെബ്സൈറ്റ് സന്ദർശിക്കാം