ദമാം വാഴക്കാട് വെല്‍ഫെയര്‍ സെന്‍ററിന്‌ പുതിയ ഭാരവാഹികള്‍

ദമാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ വാഴക്കാട് നിവാസികളുടെ കൂട്ടായ്മയായ ദമാം വാഴക്കാട് വെല്‍ഫെയര്‍ സെന്‍റര്‍ ഇരുപതാം വാര്‍ഷിക ജനറല്‍ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു. പ്രദേശത്തെ നിര്‍ധനരായ ആളുകളുടെ ക്ഷേമത്തിന്‌ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ കൂട്ടായ്മക്ക് കീഴില്‍ സംഘടിപ്പിക്കാന്‍ കഴിഞ വര്‍ഷങ്ങളിൽ ദമാം വാഴക്കാട് വെല്‍ഫെയര്‍ സെന്‍ററിന്‌ സാധിച്ചതായി ജന: സെക്രട്ടറി ടി.കെ.ഷാഹിര്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. ട്രഷറര്‍ നഫീര്‍ തറമ്മല്‍ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.കെ.കെ.ഹസ്സന്‍, പി.ടി അഷ്റഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രസിഡന്‍റ് ജാവിഷ് അഹ് മദ് അധ്യക്ഷനായിരുന്നു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയക്ക് അന്‍വര്‍ സലീം പള്ളിക്കല്‍ ബസാര്‍ നേത്യത്വം നല്‍കി.  സെന്ററിന്റെ പുതിയ ഭാരവാഹികളായി ടി.കെ ഷബീര്‍ (പ്രസിഡന്‍റ്), നിജില്‍ യു.കെ (ജന: സെക്രട്ടറി), പി.ടി. അഷ്റഫ് (ട്രഷറര്‍), റഷീദ് പി.ടി (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഹമീദ് പി.കെ (സീനിയര്‍ വൈസ്. പ്രസിഡന്‍റ്), റഹ് മത്ത് പി.കെ., നഫീര്‍ തറമ്മല്‍, (വൈസ്.പ്രസിഡന്‍റ്), ഉനൈസ് വാഴയില്‍, അനീസ് മധുരക്കുഴി (ജോ: സെക്രട്ടറി), ജാവിഷ് അഹ് മദ് (റിലീഫ് കോഡിനേറ്റര്‍), ടി.കെ.ഷാഹിര്‍ (സ്ക്രീനിംഗ് കോഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു. മുജീബ് കളത്തില്‍ രക്ഷാധികാരിയായിരിക്കും. സെക്രട്ടറിയേറ്റ് അംഗങ്ങളായി ടി.കെ.കെ.ഹസ്സന്‍, മുജീബ് കളത്തില്‍, ജാവിഷ് അഹ് മദ്, ടി.കെ ഷബീര്‍, പി.ടി. അഷ്റഫ് എന്നിവരേയും തിരഞ്ഞെടുത്തു. മുഹമ്മ്ദ് ഷിറാസ് ഖിറാഅത്ത് നടത്തി. മുജീബ് കളത്തില്‍ സ്വാഗതവും നിജില്‍ യു.കെ. നന്ദിയും പറഞു.