ഇന്ത്യൻ സോഷ്യൽ ഫോറം ഭക്ഷണ കിറ്റ് വിതരണം ചെയ്തു

മനാമ :കോവിഡ രണ്ടാം തരംഗം മൂലം പ്രയാസം അനുഭവിക്കുന്നവർക്ക് ഇന്ത്യൻ സോഷ്യൽ ഫോറം ഭക്ഷണ കിറ്റ് വിതരണം ചെയ്തു.
ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം ജനറൽസെക്രട്ടറി റഫീഖ് അബ്ബാസ് ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ ടീം ക്യാപ്പ്റ്റൻ സകീർഹുസൈന് കിറ്റ് നൽകി ഉത്ഘാടനം ചെയ്തു . സ്റ്റേറ്റ് കമ്മിറ്റി മെമ്പർ മാരായ സിദ്ദിഖ് മഞ്ചേശ്വരം, അഷ്‌റഫ്‌ എന്നിവർ സന്നിഹിതരായി.

കൊറോണയാലും ലോക്ക് ഡൌൺവീണ്ടും നീട്ടിയതിന്നാലും ജോലിക്കു പോവാൻ കഴിയാത്തവർ,
ആത്മാഭിമാനം കൊണ്ട് തങ്ങളുടെ ഗതികേട് പുറത്ത് പറയാൻ പറ്റാത്തവർ, പ്രയാസം പുറത്തു പറയാതെ കുടുംബത്തോടൊപ്പം കഴിയുന്നവർ,ഈ തരത്തിൽ ന്യായമായും കൈത്താങ് അവകാശപ്പെട്ട ആളുകൾക്ക് സഹായം എത്തിക്കാൻ കഴിഞ്ഞു എന്നും സഹകരിച്ച എല്ലാ സുമനസുകൾക്കു നന്ദി അറിയിക്കുന്നതായും ഇന്ത്യൻ സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് അറിയിച്ചു.