മധ്യാഹ്ന വിശ്രമ നിയമം : കുവൈറ്റിൽ പരിശോധന ശക്തമാക്കി അധികൃതർ

By : JT

കുവൈറ്റ് : കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ രാവിലെ 11 മുതൽ വൈകിട്ട് 4 മണി വരെ തൊഴിലാളികളെ പുറം ജോലികളിൽ ഏർപ്പെടുത്തരുതെന്ന നിയമംലംഘിച്ചതിന് ഒരു മാസത്തിനുള്ളിൽ 879 കേസുകൾ രേഖപ്പെടുത്തിയതായി കുവൈറ്റ് മാനവവിഭവശേഷി മന്ത്രാലയം .
നാഷണൽ സെന്റർ ഫോർ ഒക്കുപ്പേഷണൽ സേഫ്റ്റിയുടെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം , 538 കമ്പനികളുടെ 1118 സൈറ്റുകൾ ജൂൺ 1 മുതൽ ജൂലൈ 1 വരെ പരിശോധന നടത്തിയതായും അധികൃതർ അതോറിറ്റി അറിയിച്ചു.