പ്രതിപക്ഷ നേതാവുമായി ഓ ഐ സി സി നേതാക്കൾ കൂടി കാഴ്ച നടത്തി

By : Mujeeb Kalathil

ദമാം  : പ്രതിപക്ഷ നേതാവ്  വീ  ഡി  സതീശനുമായി മലപ്പുറം ജില്ലാ ഓ ഐ സി സി നേതാക്കൾ കൂടി കാഴ്ച  നടത്തി . പ്രവാസികളുടെ തിരിച്ചു പോക്കുമായി ബന്ധപ്പെട്ടു വാക്സിനേഷൻ ,   വിമാന സർവീസ് പുനരാംഭിക്കുന്നത് ഉൾപ്പടെയുള്ള    വിഷയങ്ങളും പൊതുവായ സംഘടനാ വിഷയങ്ങളും കൂടി കാഴ്ചയിൽ  ചർച്ച ചെയ്തു . വിഷയം വേണ്ട രീതിയിൽ പരിഗണിക്കുമെന്ന് പ്രതിപക്ഷ നേതാവ്  ഉറപ്പു നൽകി . ഓ ഐ സി സി   മലപ്പുറം ജില്ലാ നേതാക്കളായ  എ പി   കുഞ്ഞാലി ഹാജി, ഹക്കീം പാറക്കൽ. പി  പി  ആലിപ്പു. ചന്ദ്രമോഹൻ, സക്കിർ അലി കണ്ണേത്ത്. മുജീബ് പാക്കട. അലവി ഹാജി.  നൗഷാദ് ചാലിയാർ. യാസിർ നായിഫ് തുടങ്ങിയവർ കൂടി കാഴ്ചയിൽ പങ്കെടുത്തു.