കുവൈറ്റ് : എല്ലാ ഗവർണറേറ്റുകളിലുമായി 36 ആരോഗ്യ കേന്ദ്രങ്ങളിൽ കൊവിഡ് പ്രതിരോധ വാക്സിനേഷൻ നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു . ഇതിൽ 31 എണ്ണം പ്രൈമറി ഹെൽത്ത് കെയറുകളാണ് . 15 കേന്ദ്രങ്ങളിൽ ഫൈസർ വാക്സിനും 16 കേന്ദ്രങ്ങളിൽ ഓക്സ്ഫോർഡ് വാക്സിനും നൽകും . ഇതിനു പുറമേ മിശ്രെഫ്, ജാബർ ബ്രിഡ്ജ്, മിലിട്ടറി ഹോസ്പിറ്റൽ, അഹ്മദി ഹോസ്പിറ്റൽ, നാഷണൽ ഗാർഡ് സെന്റർ തുടങ്ങി സ്ഥലങ്ങളിൽ ആണ് വാക്‌സിൻ നൽകി വരുന്നതെന്നും അധികൃതർ വ്യക്തമാക്കി .