മിര്‍ഷാ അബ്ദുല്ലയുടെ മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

മനാമ: ഹൃദയാഘാതം കാരണം ബഹ്‌റൈനില്‍ മരണപ്പെട്ട കോഴിക്കോട് കുന്ദമംഗലും കാരന്തൂര്‍ സ്വദേശി മിര്‍ഷാ അബ്ദുല്ല (25) യുടെ മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കി. ആറ് മാസം മുമ്പ് ബഹ്‌റൈനിലെത്തിയ അബ്ദുല്ല സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതത്തിന്റെ രൂപത്തില്‍ അദ്ദേഹത്തെ മരണം തട്ടിയെടുത്തത്. തുടര്‍ന്ന് കെഎംസിസി ബഹ്‌റൈനിന് കീഴിലുള്ള മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ചയോടെ മയ്യിത്ത് നാട്ടിലെത്തിച്ചു. ഗള്‍ഫ് എയര്‍ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച മയ്യിത്ത് സിഎച്ച് സെന്റര്‍ ഭാരവാഹികളാണ് ഏറ്റുവാങ്ങി അദ്ദേഹത്തിന്റെ ജന്മനാടായ കാരന്തൂരിലെത്തിച്ചത്. തുടര്‍ന്ന് പൊതുദര്‍ശനത്തിന് ശേഷം കാരന്തൂര്‍ ജുമാ മസ്ജിദിന് കീഴിലെ ഖബര്‍സ്ഥാനിലാണ് മറവ് ചെയ്യുകയുമായിരുന്നു.
ഡോ. മൊയ്്തീന്‍ കുട്ടിയുടെയും റംലത്തിന്റെയും മകനാണ്. സഹോദരങ്ങള്‍: മുഷ്താഖ്, മനാസില. സഹോദരീ ഭര്‍ത്താവ് മുനവ്വിര്‍ ബഹ്‌റൈനിലാണ്.