കുവൈറ്റ് വിമാന താവളത്തിൽ പ്രതിദിന ആഗമന നിരക്ക് ഉയർത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ

By : JT

കുവൈറ്റ് : വിമാനത്താവളത്തിലെ പ്രതിദിന ആഗമന നിരക്ക് 5000 ആക്കി ഉയർത്തിയതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു . ഒരു ദിവസം 67 വിമാന സർവീസുകൾ വരെ ആണ് ക്രമീകരിച്ചിരിക്കുന്നത് . ഓഗസ്റ്റ് ഒന്നു മുതൽ വിദേശികൾക്ക് പ്രവേശനം പ്രഖ്യാപിച്ചിട്ടുണ്ടങ്കിലും ഇവർക്കുള്ള മാനദണ്ഡങ്ങളും രാജ്യങ്ങൾക്കുള്ള അനുമതിയും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയുമെന്നാണ് സൂചന .