യൂറോ കപ്പ് ഫൈനൽ മത്സരം ഒരുമിച്ചു വീക്ഷിച്ചു സൗദി കിരീടാവകാശിയും ഒമാൻ ഭരണാധികാരിയും

ദമ്മാം : യൂറോ കപ്പ്  ഫൈനൽ  മത്സരം  ഒരുമിച്ചു വീക്ഷിച്ചു സൗദി കിരീടാവകാശിയും  ഒമാൻ ഭരണാധികാരിയും . സൗദി  അറേബ്യയുടെ ടുറിസം  സ്വപ്ന പദ്ധതി  ആയ   നിയോം സിറ്റിയിലെ രാജ കൊട്ടാരത്തിൽ വച്ചാണ്  സൗദി കിരീടാവകാശി മുഹമ്മദ് ബിൻ  സൽമാൻ രാജകുമാരനും ഒമാൻ ഭരണാധികാരി സുൽത്താൻ  ഹൈതം ബിൻ  താരിഖും     ഇറ്റലിയും  ഇംഗ്ളണ്ടും  തമ്മിലുള്ള  മത്സരം കണ്ടത് . കടുത്ത ഫുട്‌ബോൾ ആരാധകനായ സൗദി കിരീടാവകാശി  മുഹമ്മദ്ബിൻ സൽമാൻ  രണ്ടു ദിവസത്തെ സൗദി സന്ദർശനത്തിനെത്തിയ ഒമാൻ ഭരണാധികാരിയെ  യൂറോ കപ്പ് കാണുവാൻ ക്ഷണിക്കുകയായിരുന്നു . ഒമാൻ ഭരണാധികാരി ആയി ചുമതല ഏറ്റതിനു  ശേഷം സുൽത്താൻ  ഹൈതം ബിൻ  താരിഖ്  നടത്തുന്ന ആദ്യ വിദേശ  യാത്ര ആണ് ഇത്