സംസ്കൃതി ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ബഹ്‌റൈൻ : ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്കൃതി ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോളേജ്, കിംഗ് ഹമദ് ഹോസ്പിറ്റൽ, ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലായി ഓഗസ്റ്റ് 13ന് നടത്തിയ  ക്യാമ്പിൽ നൂറ്റിയൻപതിൽ പരം സംസ്കൃതി വളണ്ടിയർമാർ രക്‌തദാനത്തിൽ പങ്കെടുത്തു. സംസ്കൃതി ബഹ്‌റൈൻ എക്സിക്യൂട്ടീവ് അംഗം ശ്രീ വെങ്കട്ടേഷ്, ശ്രീ മനോജ്‌ ഗുദേബിയ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.