പത്തനംതിട്ട ബഹ്റൈൻ പ്രവാസി അസോസിയേഷനു കേരള രജിസ്റ്ററേഷൻ ലഭിച്ചു

മനാമ. ബഹറിനിൽ രണ്ടു വർഷകാലമായി പ്രവർത്തിച്ചു വരുന്ന പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ രെജിസ്ട്രേഷൻ നടപടികൾ പൂർത്തിആയി. സാമൂഹിക, ജീവകാരുണ്യ മേഖലയിൽ രണ്ടു വർഷം കൊണ്ട് തന്നെ ധാരാളം കാര്യങ്ങൾ ചെയുവാൻ അസോസിയേഷനു സാധിച്ചു. രജിസ്റ്റർ ചെയപെട്ടത് കൊണ്ട് തന്നെ നാട്ടിലും, കൂടുതൽ പ്രവാസികൾക്കായി കൂടുതൽ പ്രവർത്തനങ്ങൾ ചെയുവാൻ സാധിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.അസോസിയേഷൻ പ്രസിഡന്റ്‌ വിഷ്ണു കോന്നി, കേരള കോർഡിനേറ്റർ ആശിഷ് കോന്നി എന്നിവർ രെജിസ്ട്രേഷൻ നടപടികളിൽ നേതൃത്വം നൽകി.