മനാമ : ബഹ്റിനിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് വ്യാജമായി നിർമിച്ച പ്രതികൾക്ക് ഹൈ ക്രിമിനൽ കോടതി ആറ് മാസംതടവ് വിധിച്ചു. സൗദി കോസ്വെ കടന്നുപോകുന്നതിനു വേണ്ടി ആണ് കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചത്. ക്യൂ.ആർ കോഡ് സ്കാൻ ചെയുക വഴി ആർ.ടി.പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയും പ്രതികളെ പിടി കൂടുകയുമായിരുന്നു ഒരു യുവാവും രണ്ടു യുവതികളുമാണ് കേസിൽ പിടയിലായത്.