ജി.സി.സി യിലെ ഏറ്റവും വലിയ കത്തീഡ്രലായ ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിന്റെ വെഞ്ചരിപ്പ് ഡിസംബർ 10ന്

ബഹ്‌റൈൻ : ജി.സി.സി യിലെ ഏറ്റവും വലിയ കത്തീഡ്രലായ ഔർ  ലേഡി ഓഫ് അറേബ്യ കത്തീഡ്രലിന്റെ വെഞ്ചരിപ്പ് ഡിസംബർ  10ന് ബഹ്റൈനിൽ  നടക്കും.ഡിസംബർ  9ന് ബഹ്റൈൻ  രാജാവ് ഷേഖ് ഹമദ് ബിൻ  ഇസാ അൽ  ഖലീഫ ദേവാലയത്തിന്റെ പൊതു ഉദ്ഘാടന കർമ്മം  നിർവഹിക്കും.രാജാവ് സമ്മാനമായി നൽകിയ ഭൂമിയിലാണ്  കത്തീഡ്രലിന്റെ നിർമാണം . ഏകദേശം രണ്ടായിരത്തി മുന്നൂറു ആളുകൾ ഉൾക്കൊള്ളുന്നതാണ് ഇതിന്റെ നിർമിതി .മനാമയിൽ നിന്നും ഇരുപതു കിലോമീറ്റര് മാറി അവാലിയിലാണ്  കത്തീഡ്രലിന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നതു . ഈ  ദേവാലയത്തിന്റെ ചെറു മാതൃക 2014  ൽ ബഹ്റൈൻ  രാജാവ് മാർപ്പാപ്പക്ക് സമ്മാനിച്ചിരുന്നു