ദമാം: ഇരുപത് വര്‍ഷത്തോളം നീണ്ട സൌദിയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദമാം വാഴക്കാട് വെൽഫയർ സെന്ററിന്റെ സജീവ പ്രവർത്തകൻ മുഹമ്മദ് കുട്ടി കാളൂരിന് സെന്റര്‍ ഭാരവാഹികൾ ഹൃദ്യമായ യാത്രയയപ്പ് നൽകി.
ദമാം ഇസ്കാനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റ് ഷബീർ ആക്കോട് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ മുജീബ് കളത്തിൽ, ടി.കെ.കെ ഹസ്സൻ, നിജിൽ യു.കെ, ഹമീദ് ടി.കെ, ഷാഹിർ ടി.കെ, ഇ.കെ ജബ്ബാർ, നിജില്‍ ടി.കെ എന്നിവർ സംസാരിച്ചു. മുഹമ്മദ് കുട്ടി കാളൂർ മറുപടി പ്രസംഗം നടത്തി. സെന്ററിന്റെ ഉപഹാരം ഷബീർ ആക്കോട് മുഹമ്മദ് കുട്ടി കാളൂരിന് സമ്മാനിച്ചു.